അഭിമാനത്തോടെ രാജ്യം: കൊവിഡ് വാക്‌സിനേഷന് തുടക്കമായി; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ നടപടിക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിനേഷൻ ഉദ്ഘാടനം ചെയ്തു. വാക്‌സിൻ സ്വീകരിച്ചവരുമായി പ്രധാനമന്ത്രി ഓൺലൈനിൽ സംവദിക്കുകയാണ്. ഇതിന് ശേഷം വാക്‌സിനേഷൻ വിശദാംശങ്ങൾ അടങ്ങിയ കൊവിൻ ആപ്പും പ്രധാനമന്ത്രി പുറത്തിറക്കും
3006 ബൂത്തുകളിലായി മൂന്ന് ലക്ഷത്തോളം ആരോഗ്യപ്രവർത്തകർക്കാണ് ഇന്ന് വാക്‌സിൻ നൽകുന്നത്. ഒരു ബൂത്തിൽ നൂറ് പേർക്കാണ് പ്രതിദിനം വാക്‌സിൻ നൽകുക. ഒരു കമ്പനിയുടെ വാക്‌സിൻ മാത്രമേ ഒരു ബൂത്തിൽ നൽകു. ഏത് കമ്പനിയുടെ വാക്‌സിനാണോ ആദ്യം സ്വീകരിക്കുന്നത്, ഇവർ ഇതേ വാക്‌സിൻ തന്നെയാകണം രണ്ടാം ഡോസായും സ്വീകരിക്കേണ്ടത്.
ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തെ ഇടവേളക്ക് ശേഷമാണ് രണ്ടാം ഡോസ് സ്വീകരിക്കേണ്ടത്. വാക്‌സിൻ സ്വീകരിച്ച ശേഷം നേരിയ പനിയോ ശരീര വേദനയോ അനുഭവപ്പെടുകയാണെങ്കിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്