Thursday, January 9, 2025
National

വിദേശത്ത് നിന്നെത്തുന്നവർക്ക് കർണാടകയിൽ പത്ത് ദിവസം നിർബന്ധിത ക്വാറന്റൈൻ

ഒമിക്രോൺ വകഭേദം വ്യാപിക്കുന്നത് കണക്കിലെടുത്ത് കർണാടകത്തിൽ വിദേശത്ത് നിന്നെത്തുന്നവർക്ക് പത്ത് ദിവസം നിർബന്ധിത ക്വാറന്റൈൻ. പത്ത് ദിവസത്തെ ഇടവേളയിൽ കുറഞ്ഞത് മൂന്ന് കൊവിഡ് പരിശോധനയെങ്കിലും നടത്തിയ ശേഷമേ പുറത്തുവിടൂ. മുൻകരുതൽ നടപടിയുടെ ഭാഗമായി ഈ മാസം ഒന്ന് മുതൽ വിദേശത്ത് നിന്നെത്തിവരെ കണ്ടെത്തി പരിശോധിക്കുന്നുണ്ട്

നവംബർ ഒന്ന് മുതൽ 95 ആഫ്രിക്കൻ സ്വദേശികൾ ബംഗളൂരുവിലെത്തിയിട്ടുണ്ട്. ഇവരിൽ രണ്ട് പേർ കൊവിഡ് പോസിറ്റീവായെങ്കിലും ഒമിക്രോൺ അല്ലെന്ന് കണ്ടെത്തിയിരുന്നു. വിമാനത്താവളങ്ങളിൽ കർശന പരിശോധന നടത്തും. ഐടി പാർക്കുകളിലടക്കം ജോലിക്കെത്തുന്നവർക്ക് രണ്ട് ഡോസ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

കേരളത്തിൽ നിന്നെത്തുന്നവർക്കും കർണാടകയിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. അതിർത്തി ചെക്ക് പോസ്റ്റുകളിലും റെയിൽവേ ബസ് ടെർമിനലുകളിലും പരിശോധന ഊർജിതമാക്കി. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കേരളത്തിൽ നിന്നെത്തുന്നവർക്ക് നിർബന്ധമാണ്. വിദ്യാർഥികൾക്ക് രണ്ടാഴ്ച ക്വാറന്റൈനും വേണം.

Leave a Reply

Your email address will not be published. Required fields are marked *