Wednesday, April 16, 2025
Kozhikode

‘ഓപ്പറേഷന്‍ വിബ്രിയോ’ : കോഴിക്കോട് ജില്ലയില്‍ 22,797 കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു

 

കോഴിക്കാട് :ജില്ലയില്‍ ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജലജന്യ രോഗങ്ങള്‍ നിയന്തിക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന ‘ ഓപ്പറേഷന്‍ വിബ്രിയോ’ പരിപാടിയുടെ ഭാഗമായി ഇന്ന് 22,797 കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പൊതുജനാരോഗ്യ പ്രവര്‍ത്തകരുടെ 1,368 ടീമുകള്‍ വിവിധ ആരോഗ്യ ബ്ലോക്കുകളില്‍ രംഗത്തിറങ്ങി. ആകെ 33,778 വീടുകള്‍ സന്ദര്‍ശിച്ചു. ഭക്ഷണസാധനങ്ങള്‍ തയ്യാറാക്കുകയും വില്‍പന നടത്തുകയും ചെയ്യുന്ന 150 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 131 ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. 3,791 ലഘുലേഖകള്‍ വിതരണം ചെയ്തു. സാമൂഹ്യ മാധ്യമങ്ങളില്‍ കൂടിയുള്ള പ്രചരണവും ഊര്‍ജ്ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *