വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിന് ആധാര്‍ ബന്ധിപ്പിക്കല്‍ അനിവാര്യം
രാജ്യത്ത് ജനാധിപത്യം ശക്തിപ്പെടുത്തുന്നതിന് വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കേണ്ടതുണ്ടെന്നും, അതിന് ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാനായി തങ്ങളെ സമീപിക്കുന്ന ബൂത്ത് ലെവല്‍ ഓഫീസറുമായി ഓരോ വോട്ടര്‍മാരും സഹകരിക്കണമെന്നും തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.
ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരമുള്ള ആധാര്‍ ബന്ധിപ്പിക്കല്‍ നടപടികള്‍ ജില്ലയില്‍ ത്വരിതഗതിയില്‍ നടന്നുവരികയാണ്. ഇതുവരെ ജില്ലയില്‍ ആറുലക്ഷത്തിലധികം പേര്‍ ഈ പ്രക്രിയ പൂര്‍ത്തീകരിച്ചു. ഓരോ പൗരന്റെയും ആധാര്‍ വോട്ടര്‍ വിവരങ്ങള്‍ തികച്ചും സുരക്ഷിതമായാണ് കൈകാര്യം ചെയ്യുന്നതെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കളക്ടര്‍ പറഞ്ഞു.
www.nvsp.in എന്ന വെബ്‌സൈറ്റ് വഴിയും വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് വഴിയും വ്യക്തികള്‍ക്ക് നേരിട്ടോ അതാത് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയോ വോട്ടര്‍ പട്ടികയുമായി ആധാര്‍ ബന്ധിപ്പിക്കാവുന്നതാണ്.