വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ല
ഒരു കണ്ണാടി നിസ്സാരമെന്ന് തോന്നാമെങ്കിലും അത് നിങ്ങളുടെ വീട്ടിലും ജീവിതത്തിലും ധാരാളം പോസിറ്റീവിറ്റി കൊണ്ടുവരുന്ന ഒന്നാണ്. വാസ്തുവില്‍ ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. വാസ്തുശാസ്ത്രത്തില്‍ കണ്ണാടികള്‍ക്ക് വ്യക്തമായ സ്ഥനം നല്‍കിയിട്ടുണ്ട്. ഇതിനുള്ള പ്രധാന കാരണം വളരെ ലളിതമാണ്, വാസ്തുപരമായി കണ്ണാടി പോസിറ്റീവ് എനര്‍ജിയെ പുറത്തുവിടുകയും എല്ലാ നെഗറ്റീവ് എനര്‍ജികളെയും വലിച്ചെടുക്കുകയും ചെയ്യുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. അതിനാല്‍, നിങ്ങളുടെ വീട്ടിലോ മറ്റേതെങ്കിലും സ്ഥലത്തോ ഒരു കണ്ണാടി സ്ഥാപിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സമൃദ്ധി കൈവരികയും പോസിറ്റീവ് ഊര്‍ജ്ജം നല്‍കുകയും നിങ്ങള്‍ക്ക് ചുറ്റുമുള്ള നെഗറ്റീവ് എനര്‍ജികളെ നീക്കുകയും ചെയ്യുന്നു.
എന്നിരുന്നാലും കണ്ണാടികള്‍ തോന്നിയയിടത്ത് തൂക്കുന്നത് വാസ്തുപരമായി വിലക്കിയിരിക്കുന്നു. ഒരാള്‍ കണ്ണാടി ശരിയായ സ്ഥലത്തും ദിശയിലും സൂക്ഷിക്കണം. വാസ്തുപരമായി ദിശകള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. തെറ്റായ സ്ഥലത്ത് തെറ്റായ രീതിയില്‍ കണ്ണാടി സ്ഥാപിക്കുന്നതിലൂടെ വീട്ടിലെ വ്യക്തികള്‍ക്ക് കഷ്ടതകള്‍ വരുന്നു. അതുപോലെ തന്നെ ശരിയായ സ്ഥാനത്ത് കണ്ണാടി സ്ഥാപിക്കുന്നതിലൂടെ നിങ്ങല്‍ക്ക് ഐശ്വര്യവും.
2 കണ്ണാടികള്‍ പരസ്പരം മുഖാമുഖം വരുന്ന രീതിയില്‍ സ്ഥാപിക്കരുത്. കാരണം ഇത് അക്ഷമയ്ക്ക് കാരണമാവുകയും വീട്ടില്‍ അസ്വസ്ഥത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
വാസ്തുപരമായി ശുഭസൂചകമായി കണക്കാക്കപ്പെടുന്നതിനാല്‍ നിങ്ങളുടെ വീടിനായി ചതുരാകൃതിയിലുള്ള കണ്ണാടി തിരഞ്ഞെടുക്കുക.
ഒരു ചുവരില്‍ നിലത്തുനിന്ന് 4 മുതല്‍ 5 അടി വരെ ഉയരത്തില്‍ കണ്ണാടി സ്ഥാപിക്കുക.
വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ല
കട്ടിലിനരികിലായി ഒരു ഡ്രസ്സിംഗ് ടേബിള്‍ സൂക്ഷിക്കുന്നത് ശുഭസൂചനയായി കണക്കാക്കപ്പെടുന്നു. എന്നാല്‍ ഉറങ്ങുമ്പോള്‍ ശരീരഭാഗങ്ങളൊന്നും കണ്ണാടിയില്‍ പ്രതിഫലിക്കുന്നില്ലെന്ന് ഉറപ്പാക്കുക, കാരണം ഇത് ചില ഗുരുതരമായ രോഗാവസ്ഥകളിലേക്ക് നയിച്ചേക്കാം.
നിങ്ങളുടെ ജനാലയ്ക്ക് പുറത്ത് മനോഹരമായ ദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍, ആ ജനാലയ്ക്ക് എതിര്‍വശത്ത് പ്രകൃതി ദൃശ്യങ്ങള്‍ കണ്ണാടിയില്‍ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ കണ്ണാടി സ്ഥാപിക്കുന്നത് പോസിറ്റീവ് എനര്‍ജി വീടിനുള്ളില്‍ കടക്കുമെന്ന് വിശ്വസിക്കുന്നു. വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ല നിങ്ങളുടെ കണ്ണാടി ഡൈനിംഗ് ടേബിളിനെ പ്രതിഫലിപ്പിക്കുന്ന രീതിയില്‍ വയ്ക്കുക, കാരണം ഇത് ഭക്ഷണത്തിന്റെ ഇരട്ടിപ്പിക്കലിനെ പ്രതീകപ്പെടുത്തുകയും സമ്പത്ത് ആകര്‍ഷിക്കുകയും ചെയ്യുന്നു. ബാത്ത്‌റൂമില്‍ കണ്ണാടികള്‍ ഉണ്ടെങ്കില്‍ അവ നല്ല വെളിച്ചമുള്ള പ്രദേശത്ത് മാത്രം സ്ഥാപിക്കുക വൃത്താകൃതിയിലുള്ളതും ഓവല്‍ ആകൃതിയിലുള്ളതുമായ കണ്ണാടികള്‍ വാസ്തുശാസ്ത്രത്തില്‍ ശുഭമായി കണക്കാക്കില്ല.