Monday, April 28, 2025
National

എട്ടിന ദുരിതാശ്വാസ പദ്ധതികളുമായി കേന്ദ്രം; കൊവിഡ് ബാധിത മേഖലകൾക്ക് 1.1 ലക്ഷം കോടിയുടെ വായ്പാ ഗ്യാരന്റി

 

കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാനായി എട്ടിന ദുരിതാശ്വാസ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. സാമ്പത്തിക, ആരോഗ്യ മേഖലകൾ ലക്ഷ്യമിട്ടാണ് പദ്ധതികൾ. കൊവിഡ് ബാധിത മേഖലകൾക്ക് 1.1 ലക്ഷം കോടി രൂപയുടെ വായ്പാ ഗ്യാരന്റി കേന്ദ്രം പ്രഖ്യാപിച്ചു

ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് 50,000 കോടി രൂപയുടെ സഹായവും മറ്റ് മേഖലകൾക്കായി 60,000 കോടി രൂപയും പ്രഖ്യാപിച്ചു. ആരോഗ്യ മേഖലയ്ക്ക് 7.95 ശതമാനവും മറ്റ് മേഖലകൾക്ക് 8.25 ശതമാനവുമാണ് പലിശ നിരക്ക്.

ക്രഡിറ്റ് ഗ്യാരന്റി സ്‌കീമിന് കീഴിൽ 25 ലക്ഷം പേർക്ക് പ്രയോജനം ലഭിക്കും. മൈക്രോഫിനാൻസ് സ്ഥാപനങ്ങളാണ് വായ്പ നൽകേണ്ടത്. 1.25 ലക്ഷം രൂപ വായ്പയായി ലഭിക്കും. 89 ദിവസം വരെ തിരിച്ചടവിൽ വീഴ്ച്ച വരുത്തിയവരടക്കം എല്ലാ വായ്പക്കാരും ഇതിന് അർഹരാണ്

വിസ വിതരണം പുനരാരംഭിച്ച് കഴിഞ്ഞാൽ അഞ്ച് ലക്ഷം ടൂറിസ്റ്റ് വിസകൾ സൗജന്യമായി നൽകും. 2022 മാർച്ച് 31 വരെയാണ് കാലാവധി. ട്രാവൽ ഏജൻസികൾക്ക് പത്ത് ലക്ഷം രൂപ വായ്പ നൽകും. ടൂറിസ്റ്റ് ഗൈഡുകൾക്ക് ഒരു ലക്ഷം രൂപയുടെ വായ്പ അനുവദിക്കും. ഇന്ത്യയിലെ എല്ലാ ഗ്രാമത്തിലേക്കും ബ്രോഡ് ബാൻഡ് വ്യാപിപ്പിക്കുന്നതിന് 19,041 കോടി രൂപയുടെ പാക്കേജും പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *