Tuesday, January 7, 2025
National

ജൂലൈയോടെ രാജ്യത്ത് 51.6 കോടി പേർക്ക് വാക്‌സിനേഷൻ പൂർത്തിയാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

 

ജൂലൈയോടുകൂടി ഇന്ത്യയിൽ 51.6 കോടി പേർക്ക് വാക്‌സിനേഷൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ഇതുവരെ 18 കോടി പേരിൽ വാക്‌സിനേഷൻ പൂർത്തിയായതായും ആരോഗ്യമന്ത്രി അറിയിച്ചു. വാക്‌സിൻ ആവശ്യകതക്ക് അനുസരിച്ച് ഉത്പാദനവും വർധിപ്പിച്ചതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.

അനുദിന കോവിഡ് കേസുകളിലും മരണ നിരക്കിലും ഉയർന്ന നിരക്ക് രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ വാക്‌സിനേഷൻ പുരോഗതി ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 216 കോടി വാക്‌സിൻ ഇന്ത്യയിൽ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *