Saturday, October 19, 2024
National

പ്രസം​ഗത്തിനിടെ പള്ളിയിൽ നിന്നും വാങ്കുവിളി; പ്രസം​ഗം നിർത്തി രാഹുൽ ​ഗാന്ധി

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് റാലിയെ അഭിസംബോധന ചെയ്യവെ പള്ളിയിൽ നിന്നും വാങ്കുവിളി ഉയർന്നപ്പോൾ സംസാരിക്കുന്നത് നിർത്തിവച്ച് രാഹുൽ ​ഗാന്ധി. കർണാടകയിലെ മംഗളൂരു ജില്ലയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായ രാഹുൽ ഗാന്ധി ആസാൻ (പ്രാർത്ഥനയ്ക്കുള്ള ആഹ്വാനം) സമയത്ത് തന്റെ പ്രസംഗം നിർത്തിയത്.

സംഭവത്തിന്റെ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. വാങ്കുവിളി അവസാനിച്ച ശേഷമാണ് രാഹുൽ പ്രസം​ഗം പുനരാരംഭിച്ചത്. 2022ൽ ജമ്മു കശ്മീരിലെ ബരമുള്ളയിൽ കേന്ദ്രമന്ത്രി അമിത് ഷായും വാങ്കുവിളിക്കിടെ പ്രസം​ഗം നിർത്തിവെച്ചിരുന്നു. അതുപോലെ, 2017 ഡിസംബറിൽ ഗുജറാത്തിൽ നടന്ന ഒരു റാലിയിൽ അടുത്തുള്ള പള്ളിയിൽ നിന്ന് ആസാൻ കേട്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗം അൽപ്പനേരം നിർത്തിവച്ചിരുന്നു.

Leave a Reply

Your email address will not be published.