Thursday, January 9, 2025
National

യുക്രൈനില്‍ നിന്നെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പരീക്ഷയെഴുതാം; കേന്ദ്രം

യുക്രൈനിലെ യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പരീക്ഷയെഴുതാന്‍ അവസരം. പരീക്ഷയെഴുതാന്‍ രണ്ട് അവസരങ്ങള്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം. എംബിബിഎസ് പാര്‍ട്ട് 1, പാര്‍ട്ട് 2 എന്നിവ പാസാകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അന്തിമ അവസരം നല്‍കുമെന്ന് സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു.

ഇന്ത്യന്‍ എംബിബിഎസ് പരീക്ഷാ സിലബസിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും തിയറി പരീക്ഷ. തെരഞ്ഞെടുത്ത സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലാണ് പ്രാക്ടിക്കല്‍ നടത്തുക. ഈ രണ്ട് പരീക്ഷകളും വിജയിച്ച വിദ്യാര്‍ഥികള്‍ രണ്ട് വര്‍ഷ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണം. ആദ്യ വര്‍ഷം സൗജന്യമായിരിക്കും. രണ്ടാം വര്‍ഷം എന്‍എംസി (നാഷനല്‍ മെഡിക്കല്‍ കമീഷന്‍) തീരുമാനിച്ച പ്രകാരമുള്ള തുക നല്‍കുമെന്നും കേന്ദ്രം അറിയിച്ചു. ഇത് ഒറ്റത്തവണത്തേക്ക് മാത്രമുള്ള തീരുമാനമാണെന്നും നിലവിലുള്ള കാര്യങ്ങള്‍ക്ക് മാത്രമേ ഇത് ബാധകമാകൂ എന്നും കേന്ദ്രം വ്യക്തമാക്കി.

2022 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ‘ഓപ്പറേഷന്‍ ഗംഗ’ വഴി 18000 ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലേക്ക് എത്തിച്ചത്. തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ രാജ്യത്ത് തന്നെ പരീക്ഷയെഴുതിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു നേരത്തെ കേന്ദ്രസര്‍ക്കാര്‍ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *