‘പുതിയ ഇന്ത്യ മുൻ ദശകങ്ങളിൽ സംഭവിച്ച തെറ്റുകൾ തിരുത്തുന്നു’- പ്രധാനമന്ത്രി
മുൻ ദശകങ്ങളിൽ സംഭവിച്ച തെറ്റുകൾ പുതിയ ഇന്ത്യ തിരുത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യയെ വീക്ഷിക്കുന്നത്. ഒരു ശക്തിക്കും രാജ്യത്തെ തകർക്കാൻ കഴിയില്ല. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു.
‘ന്യൂ ഇന്ത്യ’ കഴിഞ്ഞ ദശകങ്ങളിൽ സംഭവിച്ച തെറ്റുകൾ തിരുത്തുകയാണ്. രാജ്യ വികസനത്തിന് സംഭാവന നൽകിയവർ ആരായാലും അവരെ മുന്നിലെത്തിക്കുന്നു. കഴിഞ്ഞ എട്ട്-ഒമ്പത് വർഷമായി അവഗണിക്കപ്പെടുകയും നിഷേധിക്കപ്പെടുകയും ചെയ്യുന്ന സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കാൻ രാജ്യം ശ്രമിക്കുന്നു. ലോകം ഇന്ത്യയെ വളരെ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നതെന്നും രാജസ്ഥാനിലെ ഭിൽവാരയിൽ നടന്ന ഒരു പരിപാടിയിൽ മോദി പറഞ്ഞു.
“ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള നമ്മുടെ ചരിത്രത്തിലും നാഗരികതയിലും സംസ്കാരത്തിലും ഞങ്ങൾ അഭിമാനിക്കുന്നു. ലോകത്തിലെ വിവിധ നാഗരികതകൾ കാലക്രമേണ അവസാനിച്ചു. ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും സാമൂഹികമായും പ്രത്യയശാസ്ത്രപരമായും ഇന്ത്യയെ തകർക്കാൻ വിവിധ ശ്രമങ്ങൾ നടന്നു. എന്നാൽ ഒരു ശക്തിക്കും ഇന്ത്യയെ തകർക്കാൻ കഴിയില്ല,” പ്രധാനമന്ത്രി മോദി ഭിൽവാരയിൽ പറഞ്ഞു.