Thursday, January 23, 2025
National

‘അമ്മയാകാൻ പറ്റിയ സമയം 22 വയിസനും 30 വയസിനും മധ്യേ’ : അസം മുഖ്യമന്ത്രി

അമ്മയാകാൻ പറ്റിയ സമയം 22 വയിസനും 30 വയസിനും മധ്യേ ആണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ‘കൃത്യ സമയത്ത്’ അമ്മയാകുന്നത് പ്രസവ സമയത്തെ സങ്കീർണതകൾ ഒഴിവാക്കുമെന്ന് ഹിമന്ത ബിശ്വ ശർമ പറയുന്നു. ഒരു സർക്കാർ പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമർശം.

‘സ്ത്രീകൾ ശൈശവത്തിലെ അമ്മമാരാകുന്നത് തടയണം. ഒപ്പം സ്ത്രീകൾ അധികനാൾ കാത്തിരിക്കുകയും ചെയ്യരുത്. നമ്മുടെ ശരീരം ദൈവം സൃഷ്ടിച്ചിരിക്കുന്നതിന് ഓരോന്നിനും ഓരോ സമയമുണ്ട്’- മുഖ്യമന്ത്രി പറഞ്ഞു.

ബാലാവകാശ നിയമവും, ബാല വിവാഹവും, പോക്‌സോ നിയമങ്ങളും കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് പരാമർശം. ‘അടുത്ത അഞ്ച്-ആറ് മാസത്തനികം 14 വയസിന് താഴെയുള്ള പെൺകുട്ടികളെ വിവാഹം ചെയ്ത ആയിരക്കണക്കിന് ഭർത്താക്കന്മാർ അറസ്റ്റിലാകും’- ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *