സ്ത്രീധനത്തിനെതിരെ പ്രതികരിക്കാൻ എല്ലാവരും മുന്നോട്ടുവരണം; മുഖ്യമന്ത്രി
സ്ത്രീധനത്തിനെതിരെ പ്രതികരിക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീപക്ഷ നവകേരളം പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.വിവാഹ സമയം സ്ത്രീധന വിഷയം ചർച്ച ചെയ്യുന്നുണ്ടെങ്കിൽ അതിനെതിരെ പ്രതികരിക്കാൻ തയ്യാറാകണമെന്നും ഈ ബോധവൽകരണം ക്യാമ്പയിൻ ദിവസങ്ങളിൽ മാത്രം പോരാ തുടർന്നും കുടുംബശ്രീ അത് ഏറ്റെടുത്ത് മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, കേരളത്തിൽ സ്ത്രീകൾക്ക് പല മേഖലയിലും മുന്നേറാൻ കഴിഞ്ഞുവെന്നും എന്നാൽ ഇന്ന് സ്ത്രീകൾക്കെതിരെ തിന്മകൾ ഉണ്ടാകുന്നു ഇത്തരം തിൻമകൾക്കെതിരെ ശക്തമായ നടപടിയുമായി സർക്കാർ ഒപ്പമുണ്ടാകും അദ്ദേഹം പറഞ്ഞു.എന്നാൽ ഇത്തരം നടപടികൾക്കെതിരെ അഭ്യസ്തവിദ്യർ രംഗത്ത് വരണമെന്നും അതിനായി ഒരോ സ്ത്രീയും പ്രതികരിക്കണമെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.