രാജ്യത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയേക്കും
രാജ്യത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയേക്കും. രക്ഷിതാക്കളുടെ വര്‍ധിച്ചുവരുന്ന ആഭ്യര്‍ഥന കണക്കിലെടുത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് ചില മാതൃകകളില്‍ കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് എല്ലാ വഴികളും പരിശോധിക്കാന്‍ ആരോഗ്യ മന്ത്രാലയം ഇതിനകം തന്നെ വിദഗ്ധ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ രക്ഷിതാക്കളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും സര്‍ക്കാരില്‍ സമ്മര്‍ദമുണ്ട്. ഇതിനകം ഏതാനും സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നിബന്ധനയോടെ 10 മുതല്‍ 12 വരെ ക്ലാസുകള്‍ക്കായി സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാനയും ചണ്ഡീഗഢും 10 മുതല്‍ 12 വരെ ക്ലാസുകള്‍ക്കുള്ള സ്‌കൂളുകള്‍ വീണ്ടും തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.