Tuesday, January 7, 2025
Kerala

വിദ്യാർഥികളുടെ ഹാജർ കർശനമാക്കും: വിദ്യാഭ്യാസ മന്ത്രി

 

തിരുവനന്തപുരം: കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ ഒന്ന് മുതൽ ഒൻപത് വരെയുള്ള വിദ്യാർത്ഥികളെുടെ ഓൺലൈൻ ക്ലാസ് ശക്തിപ്പെടുത്തുമെന്നും ഹാജർ കർശനമാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. 10, 11, 12 ക്ലാസുകൾ പരീക്ഷക്ക് മുൻപ് തന്നെ പൂർത്തിയാക്കുമെന്നും ഇതിനായി പ്രത്യേകം ടൈം ടേബിൾ തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതു കൂടാതെ ഓൺലൈൻ ക്ലാസ്, വാക്‌സിൻ അടക്കമുള്ള കാര്യങ്ങളിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ആഴ്ചതോറും സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചേക്കും.

പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ 29 ന് തന്നെ നടത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കോവിഡ് രോഗികളായ കുട്ടികൾക്ക് പരീക്ഷ എഴുതാനും പ്രത്യേക സജീകരണം ഒരുക്കാനും തീരുമാനമായി. സ്‌കൂളുകളിൽ ക്ലാസ് തലത്തിൽ പി ടി എ യോഗങ്ങൾ വിളിക്കണമെന്നും പി ടി എ യോഗത്തിൽ തദ്ദേശ സ്ഥാപന പ്രതിനിധികളെ കൂടി പങ്കെടുപ്പിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. കോവിഡ് സാഹചര്യം പരിഗണിച്ച് മോഡൽ പരീക്ഷ നടത്താൻ സ്‌കൂളുകൾക്ക് അനുമതിയുണ്ട്. പ്രാക്ടിക്കൽ പരീക്ഷകൾ എഴുത്ത് പരീക്ഷക്ക് ശേഷമായിരിക്കും നടത്തുക. ഹൈസ്‌ക്കൂളിൽ 3005 കുട്ടികൾക്കും 2917 അധ്യാപകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ ഭയപ്പെടേണ്ടതില്ലെന്നും പ്ലസ് വണ്ണിൽ ഓഫ്‌ലൈൻ ക്ലാസുകൾ തന്നെ തുടരുമെന്നും ആവശ്യമെങ്കിൽ ഓൺലൈനിലേക്ക് മാറ്റുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 80 ശതമാനം കുട്ടികൾക്ക് വാക്‌സിൻ നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *