പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരനും കുടുംബത്തിനും വാഹനാപകടത്തിൽ പരുക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയും കുടുംബവും വാഹനാപകടത്തിൽപ്പെട്ടു. നിസാരമായ പരുക്കുകളോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് ഉച്ചയോടെയാണ് മൈസൂരിൽ വച്ച് ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. കർണാടകയിലെ മൈസൂരിലെ കടകോല ടൗണിൽ വച്ചാണ് അപകടം സംഭവിച്ചത്. ബംഗൂരുവിൽ നിന്ന് ബന്ദിപ്പൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്.
അപകടം നടക്കുമ്പോൾ വാഹനത്തിൽ പ്രഹ്ലാദ് മോദിയും അദ്ദേഹത്തിന്റെ മകനും ഭാര്യയും മാത്രമാണ് ഉണ്ടായിരുന്നത്. ഇവരെ ജെഎസ്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.