ദേശാഭിമാനി സെമിനാറിൽ പി.കെ കുഞ്ഞാലികുട്ടി പങ്കെടുക്കില്ല
മലപ്പുറത്ത് നടക്കുന്ന ദേശാഭിമാനി സെമിനാറിൽ പി.കെ കുഞ്ഞാലികുട്ടി പങ്കെടുക്കില്ല. ഇന്ന് പരിപാടിയിൽ പങ്കെടുക്കില്ലെന്ന വിവരം സംഘാടകരെ അറിയിച്ചു. വ്യക്തിപരമായ അസൗകര്യങ്ങളാൽ പങ്കെടുക്കാനാകില്ലെന്നാണ് വിശദീകരണം. നാളെ പങ്കെടുക്കാമെന്ന് കുഞ്ഞാലിക്കുട്ടി സംഘാടകരെ അറിയിച്ചു. മുനവറലി തങ്ങളും പങ്കെടുക്കാൻ അസൗകര്യം അറിയിച്ചു.
അതേസമയം ഇ.പി ജയരാജനെതിരായ ആരോപണം ഗൌരവമുള്ളതാണെന്ന് കുഞ്ഞാലിക്കുട്ടി ഇന്ന് പറഞ്ഞു. ഇ.പിക്കെതിരായ സാമ്പത്തിക ക്രമിക്കേട് ആരോപണത്തില്‍ അന്വേഷണം വേണം. സി.പി.എമ്മിനോട് ലീഗിന് മൃദുസമീപനമില്ലെന്നും ലീഗിന് ഒരേ സ്വരമാണെന്നും അദ്ദേഹം പറഞ്ഞു. ജയരാജന്‍ വിവാദത്തില്‍ ലീഗില്‍ അഭിപ്രായ ഭിന്നതയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.