കോഴിക്കോട് സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു
മസ്കത്ത്: കോഴിക്കോട് സ്വദേശി ഒമാനിലെ ഇബ്രിയിൽ വാഹനാപകടത്തിൽ മരിച്ചു. വടകര മൊകേരി കോവുക്കുന്ന് താണിയുള്ളതിൽ വീട്ടിൽ യൂസുഫിെൻറ മകൻ ആഷിർ (32) ആണ് മരിച്ചത്. ഇബ്രിക്കടുത്ത് കുബാറയിൽ ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം.
സമാഇൗലിൽ ഫുഡ്സ്റ്റഫ് കമ്പനിയിൽ വാൻസെയിൽസ് വിഭാഗം ജീവനക്കാരനായിരുന്നു. ജോലി ആവശ്യാർഥം ഇബ്രിയിലെത്തിയ ആഷിർ സഞ്ചരിച്ച വാൻ നഗരസഭയുടെ വാഹനത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.
ആഷിർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സ്വദേശിക്കും മറ്റൊരാൾക്കും ഗുരുതര പരിക്കേറ്റു. നഫീസയാണ് മാതാവ്. ഭാര്യയും കുട്ടിയുമുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.