ഒമിക്രോൺ വ്യാപനം: കർണാടകയിൽ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കും
ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കും.ഞായറാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
പുതുവത്സര ആഘോഷത്തിനായി പൊതുവിടങ്ങളിൽ ആളുകൾ കൂടുന്നത് നിരോധിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. കെ. സുധാകർ അറിയിച്ചു. പൊതുഗതാഗത സംവിധാനവും ചരക്കുനീക്കവും പതിവുപോലെ നടക്കും. മറ്റു പ്രവർത്തനങ്ങൾക്ക് രാത്രി 10 മുതൽ നിയന്ത്രണമേർപ്പെടുത്തി.
ജനുവരി ഏഴുവരെയുള്ള നിയന്ത്രണങ്ങൾ വിലയിരുത്തിയ ശേഷം തുടർനടപടി സംബന്ധിച്ച് തീരുമാനിക്കും. ചൊവ്വാഴ്ച മുതൽ ജനുവരി രണ്ടുവരെ ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും പബ്ബുകളിലും ക്ലബ്ബുകളിലും 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനേ അനുമതിയുള്ളൂ.
വിവാഹം, യോഗങ്ങൾ, സമ്മേളനങ്ങൾ തുടങ്ങിയവക്ക് ചൊവ്വാഴ്ച മുതൽ പരമാവധി 300 പേരെ പങ്കെടുപ്പിക്കാം. ബംഗളൂരുവിലടക്കം പുതുവത്സരാഘോഷത്തിനും നിയന്ത്രണമുണ്ട്.