Friday, October 18, 2024
NationalTop News

രാജ്യത്ത് ആശങ്കയായി മഹാരാഷ്ട്രയിലെ ഒമിക്രോൺ വ്യാപനം; ആകെ കേസുകളുടെ എണ്ണം 20 ആയി

രാജ്യത്ത് ആശങ്കയായി മഹാരാഷ്ട്രയിലെ ഒമിക്രോൺ വ്യാപനം. രാജ്യത്ത് റിപ്പോർട്ട് ചെയ്ത പകുതി കേസുകളും മഹാരാഷ്ട്രയിലാണ്. വിദേശ യാത്രാ പശ്ചാതലമുള്ള രണ്ട് പേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ ആകെ കേസുകളുടെ എണ്ണം 20 ആയി. ഒമിക്രോൺ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതിനാൽ പരിശോധന വർധിപ്പിക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് സാവചര്യം സൂഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.വിവിധ സംസ്ഥാനങ്ങളിലായി രാജ്യത്ത് 41 ഒമിക്രോൺ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.

അതേസമയം, കേരളത്തിൽ് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്. രോഗബാധിതനായ എറണാകുളം സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണ്. സമ്പർക്കത്തിൽ വന്ന ബന്ധുക്കളുടെ പരിശോധനാഫലം രണ്ട് ദിവസത്തിനകം ലഭ്യമാകും. യുകെയിൽ നിന്ന് അബൂദബി വഴി കൊച്ചിയിലെത്തിയ എറണാകുളം സ്വദേശിക്കാണ് ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇത്തിഹാദ് വിമാനത്തിൽ ആറാം തിയതിയാണ് യുവാവ് നെടുമ്പാശേരിയിലെത്തിയത്. ആദ്യ പരിശോധനയിൽ കോവിഡ് നെഗറ്റീവായെങ്കിലും രോഗലക്ഷണങ്ങൾ കണ്ടതോടെ എട്ടാം തിയതി നടത്തിയ പരിശോധനയിൽ പോസിറ്റീവായി. തുടർന്നാണ് ഒമിക്രോൺ ജനിതക ശ്രേണി പരിശോധന നടത്തിയത്. രോഗിയുമായി സമ്പർക്കം പുലർത്തിയ ഭാര്യയും അമ്മയും കോവിഡ് പോസിറ്റീവാണ്. ഇവരെ ഐസൊലേഷനിലേക്ക് മാറ്റി. ഇരുവരുടെയും സാംപിളുകൾ ജനിതക ശ്രേണി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.