Sunday, April 13, 2025
National

പാചകവാതക സിലിണ്ടറില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്നു നവവരന്‍ മരിച്ചു

പാചകവാതക സിലിണ്ടറില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്നു നവവരന്‍ മരിച്ചു . രാമപുരം ഗാന്ധിനഗര്‍ വെട്ടുവയലില്‍ സെബിന്‍ ഏബ്രഹാം (29) ആണ് മരിച്ചത്. കഴിഞ്ഞ 18ന് രാവിലെയായിരുന്നു അതിദാരുണ സംഭവം ഉണ്ടായത്. പഴയ പാചകവാതക സിലിണ്ടര്‍ മാറ്റി പുതിയതു വയ്ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത് . സംഭവത്തില്‍ സെബിനും മാതാവ് കുസുമത്തിനും ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു . ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അടുക്കളയിലേക്ക് വെള്ളം പമ്ബ് ചെയ്ത് തീ അണക്കുകയും ചെയ്തു . ഉടന്‍ രണ്ടുപേരെയും ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സെബിന്‍ വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചു.

മാതാവ് കുസുമം ഇപ്പോള്‍ ചികിത്സയിലാണ്. സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രവിത്താനം ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജരായിരുന്നു. കട്ടപ്പന ഇരട്ടയാര്‍ പാലയ്ക്കീല്‍ കുടുംബാംഗം ലെനിയ ആണ് ഭാര്യ. കഴിഞ്ഞ മാസം 24നായിരുന്നു ഇവരുടെ വിവാഹം നടന്നത്

Leave a Reply

Your email address will not be published. Required fields are marked *