Thursday, January 23, 2025
National

കോവിഷീൽഡ്: ഇടവേള കുറച്ച ഉത്തരവിന് സ്റ്റേയില്ല

ന്യൂഡെൽഹി: കോവിഷീൽഡ് വാക്‌സിൻ ഇടവേള 28 ദിവസമായി കുറച്ച സിംഗിൾബെഞ്ച് ഉത്തരവിന് സ്റ്റേയില്ല. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.

ന്യൂഡെൽഹി: കോവിഷീൽഡ് വാക്‌സിൻ ഇടവേള 28 ദിവസമായി കുറച്ച സിംഗിൾബെഞ്ച് ഉത്തരവിന് സ്റ്റേയില്ല. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.

കിറ്റക്‌സിലെ തൊഴിലാളികൾ ആദ്യഡോസ് വാക്‌സിൻ എടുത്ത് 84 ദിവസം കഴിഞ്ഞതായും ഈ സാഹചര്യത്തിൽ സിംഗിൾബെഞ്ച് ഉത്തരവിന് നിലനിൽക്കില്ലെന്നും കേന്ദ്രസർക്കാർ വാദിച്ചു. എന്നാൽ സിംഗിൾ ബെഞ്ച് ഉത്തരവ് കേന്ദ്ര സർക്കാർ നടപ്പാക്കാത്തതിനാൽ ഈ വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

തൊഴിലാളികളുടെ വാക്‌സിനേഷൻ വിശദാംശങ്ങൾ സമർപ്പിക്കാൻ കിറ്റക്‌സിന് ഹൈക്കോടതി നിർദ്ദേശം നൽകി.

സിംഗിൾബെഞ്ച് ഉത്തരവിനെതിരായ കേന്ദ്രസർക്കാരിന്റെ അപ്പീലിൽ വ്യാഴാഴ്ച വിശദമായി വാദം കേൾക്കും.

Leave a Reply

Your email address will not be published. Required fields are marked *