കൊവിഷീൽഡ് വാക്‌സിൻ ഡോസുകളുടെ ഇടവേള കുറയ്ക്കാനാകില്ല; 12 ആഴ്ചയായി തുടരുമെന്ന് വിദഗ്ധ സമിതി
കൊവിഷീൽഡ് വാക്‌സിൻ ഡോസുകളുടെ ഇടവേള കുറയ്ക്കില്ലെന്ന് വിദഗ്ധ സമിതി. വാക്‌സിൻ ഡോസുകളുടെ ഇടവേള 12 ആഴ്ചയായി തുടരും. ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടവേള നിശ്ചയിച്ചതെന്നും വിദഗ്ധ സമിതി പറയുന്നു.
വാക്‌സിൻ ഡോസുകൾക്കിടയിലെ ഇടവേളയിൽ ഹൈക്കോടതി നേരത്തെ ഇളവ് അനുവദിച്ചിരുന്നു. ഇതിനെതിരെ കേന്ദ്രസർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിട്ടുണ്ട്. വാക്‌സിൻ നയത്തിലെ കോടതി ഇടപെടൽ തെറ്റാണെന്ന് കേന്ദ്രസർക്കാർ പറയുന്നു.
കോടതി ഇടപെട്ടാൽ വാക്‌സിൻ വിതരണം ഫലപ്രദമായ രീതിയിൽ നടത്താനാകില്ലെന്നും കേന്ദ്രം പറഞ്ഞിരുന്നു. വാക്‌സിൻ ഡോസുകളുടെ ഇടവേള 84 തിവസത്തിൽ നിന്ന് 28 ദിവസമായാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് കുറച്ചത്.