യൂറോ കപ്പിൽ ഇന്ന് തീപാറും പോരാട്ടം: റൊണാൾഡോയും ലുക്കാക്കുവും നേർക്കുനേർ
യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ ഇന്ന് നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗൽ ബെൽജിയത്തെ നേരിടും. ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ ഫോമിലാണ് പോർച്ചുഗൽ പ്രതീക്ഷകൾ. കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്നായി അഞ്ച് ഗോളുകളാണ് റൊണാൾഡോ സ്വന്തമാക്കിയത്.
പ്രതിഭാധനൻമാരായ ഒരുപിടി താരങ്ങളുമായാണ് ബെൽജിയത്തിന്റെ വരവ്. റൊമേലു ലൂക്കാക്കുവും ഏദൻ ഹസാർഡും കെവിൻ ഡിബ്രൂയിനുമൊക്കെ മികച്ച ഫോമിലാണ്. ലുക്കാക്കൂ യൂറോയിൽ ഇതിനോടകം മൂന്ന് ഗോളുകൾ നേടിക്കഴിഞ്ഞു.
ഇരു ടീമുകളും നേർക്കു നേർ വന്നതിന്റെ കണക്ക് പരിശോധിച്ചാൽ പോർച്ചുഗലിനാണ് മുൻതൂക്കം. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിലും പോർച്ചുഗലിനെ പരാജയപ്പെടുത്താൻ ബെൽജിയത്തിന് സാധിച്ചിട്ടില്ല