Thursday, October 17, 2024
National

സ്വവർഗ്ഗ വിവാഹം; ഹർജികളിൽ കേന്ദ്ര സർക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ദില്ലി : സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുത തേടിയുള്ള ഹർജികളിൽ കേന്ദ്ര സർക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ചാണ് കേന്ദ്രത്തിന് നോട്ടീസ് നൽകിയത്. അറ്റോണി ജനറലിനും കോടതി പ്രത്യേക നോട്ടീസയച്ചു. നാലാഴ്ചയ്ക്കകം പ്രതികരണം തേടിയാണ് നോട്ടീസ്. പത്തു വർഷമായി ഹൈദരാബാദിൽ ഒന്നിച്ചു കഴിയുന്ന സ്വവർഗ്ഗ പങ്കാളികളാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

മതവിവാഹ നിയമങ്ങളില്ല പ്രത്യേക വിവാഹ നിയമത്തിലാണ് മാറ്റം തേടുന്നത് എന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. കേരള, ദില്ലി ഹൈക്കോടതികളിൽ ഹർജികളില്ലേ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഹൈക്കോടതിയിലെ അപേക്ഷകൾ സുപ്രീംകോടതിയിലേക്ക് മാറ്റാം എന്ന് കേന്ദ്രം സമ്മതിച്ചു എന്ന് ഹർജിക്കാർ അറിയിച്ചതോടെയാണ് ചീഫ് ജസ്റ്റിസ് നോട്ടീസയയ്ക്കാൻ നിർദ്ദേശിച്ചത്.

Leave a Reply

Your email address will not be published.