Monday, January 6, 2025
National

സമയക്രമം പാലിക്കുന്നതിൽ അമ്മമാരെ മാതൃകയാക്കണം; പരീക്ഷ പേ ചർച്ചയിൽ വിദ്യാർത്ഥികളോട് പ്രധാനമന്ത്രി

പരീക്ഷ പേ ചർച്ചയിൽ വിദ്യാർത്ഥികളോട് സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ്യാർത്ഥികളിൽ രക്ഷിതാക്കൾ സമ്മർദ്ദം ചെലുത്തരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുട്ടികൾ തങ്ങളുടെ കഴിവുകൾ കുറച്ചു കാണേണ്ടതില്ല. സമയക്രമം പാലിക്കുന്നതിൽ അമ്മമാരെ മാതൃകയാക്കണമെന്നും പരീക്ഷ പേ ചർച്ചയിൽ പ്രധാനമന്ത്രി പറഞ്ഞു.

ഡൽഹി തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ പതിനൊന്ന് മണിക്കായിരുന്നു പരിപാടി. 9 മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലുള്ളവർക്ക് ചർച്ചയിൽ പങ്കെടുക്കാന്‍ അവസരം നല്‍കി.കുട്ടികള്‍ക്ക് പുറമേ മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തു.

പല കുടുംബത്തിനും പരീക്ഷകളിലെ മാർക്ക് സ്റ്റാറ്റസിന്‍റെ ഭാഗമായി കരുതുന്നു. ക്രിക്കറ്റിൽ കാണികൾ ബാറ്റ്സ്മാൻ സിക്സ് അടിക്കാൻ ആർത്ത് വിളിക്കും. എന്നാൽ ഓരോ ബോളും എങ്ങനെ ആണെന്ന് നോക്കിയാണ് ബാറ്റ്സ്മാൻ കളിക്കുന്നത്. അത് പോലെയാകണം പരീക്ഷകളിലും വിദ്യാർത്ഥികളെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നൂറ്റമ്പതോളം രാജ്യങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളും അൻപത്തിയൊന്ന് രാജ്യങ്ങളിൽനിന്നുള്ള അധ്യാപകരുമടക്കം നാൽപത് ലക്ഷത്തോളം പേരാണ് ഇത്തവണ പരിപാടിയിൽ പങ്കെടുക്കാൻ ഓൺലൈനായും നേരിട്ടും രജിസ്റ്റർ ചെയ്തത്. വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മോദി മറുപടി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *