കൊവിഡ് വാക്‌സിനേഷൻ: ഇന്ത്യ ലോകരാജ്യങ്ങൾക്ക് മാതൃകയെന്ന് പ്രധാനമന്ത്രി
കൊവിഡ് വാക്‌സിനേഷനിൽ ഇന്ത്യ ലോകരാജ്യങ്ങൾക്ക് മാതൃകയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അമേരിക്കൻ സന്ദർശനത്തിന് ശേഷം ഇന്നാണ് പ്രധാനമന്ത്രി തിരികെ ഡൽഹിയിലെത്തിയത്.
വാക്‌സിൻ എന്ന സുരക്ഷാ കവചം എല്ലാവരും ധരിക്കണം. കൊവിഡ് മഹാമാരി മനുഷ്യരാശിയെ നിരവധി കാര്യങ്ങൾ പഠിപ്പിച്ചു. ആരോഗ്യ, ശുചിത്വ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെട്ടു. ചെറിയ കാര്യങ്ങളെ നിസാരമെന്ന് കരുതി തള്ളിക്കളയരുത്. ഭാവിയിൽ അവ നിർണായകമാകാം. മലിനീകരണത്തിൽ നിന്ന് നദികളെ മുക്തമാക്കണം.
നദി ദിനം എല്ലാ വർഷവും ആചരിക്കണം. നദികളെ പുനരുജ്ജീവിപ്പിക്കുന്ന നടപടികൾ സജീവമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.