മാവോയിസ്റ്റ് സാന്നിധ്യം: പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും
മാവോയിസ്റ്റ് സാന്നിധ്യം നിലനിൽക്കുന്ന കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കൂടിക്കാഴ്ച നടത്തും. മാവോയിസ്റ്റുകൾ ഉയർത്തുന്ന സുരക്ഷാ വെല്ലുവിളി യോഗം വിലയിരുത്തും. സായുധ സേനയുടെ പ്രവൃത്തിയും നക്‌സൽബാധിത പ്രദേശങ്ങളിലെ അടിസ്ഥാനസൗകര്യ വികസനവും യോഗം ചർച്ച ചെയ്യും
കേരളത്തെ കൂടാതെ ഛത്തിസ്ഗഢ്, മഹാരാഷ്ട്ര, ഒഡീഷ, പശ്ചിമബംഗാൾ, ബീഹാർ, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളും വിലയിരുത്തും. സംസ്ഥാനത്ത് അടുത്തിടെ ചക്കിട്ടപ്പാറ പഞ്ചായത്തിൽ ഒരുമാസത്തിനിടെ രണ്ട് തവണ സായുധ മാവോയിസ്റ്റ് സംഘം ജനവാസ കേന്ദ്രത്തിലെത്തിയിരുന്നു.