കൊവിഡ് സാഹചര്യം: കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്
രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി ഇന്ന് കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. കേരളം, ആന്ധ്ര, കർണാടക, ഒഡീഷ, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് ചർച്ച.
മുഖ്യമന്ത്രി പിണറായി വിജയനും ഓൺലൈനായി ചർച്ചയിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. കൊവിഡിന്റെ മൂന്നാം തരംഗം ഓഗസ്റ്റ് അവസാനത്തോടെയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച