53 ലക്ഷവും കടന്ന് രാജ്യത്തെ കൊവിഡ് ബാധ; 24 മണിക്കൂറിനിടെ 93,337 പുതിയ കേസുകൾ
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 53,08,014 ആയി ഉയർന്നു.
1247 പേരാണ് ഇന്നലെ മരിച്ചത്. ആകെ കൊവിഡ് മരണം 85,619 ആയി ഉയർന്നു. 10,13,964 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 42,08,432 പേർ രോഗമുക്തി നേടി.
ഇന്നലെ വരെ രാജ്യത്ത് 6,24, 54, 254 പേരുടെ സ്രവ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,81,911 പേരുടെ സാംപിളുകൾ പരിശോധിച്ചതായും ഐസിഎംആർ അറിയിച്ചു.