Monday, January 6, 2025
National

മണിപ്പൂരിൽ ഇന്ന് നടക്കുന്നതെല്ലാം കോൺഗ്രസ് സൃഷ്ടിച്ചത്’: മുഖ്യമന്ത്രി ബിരേൻ സിംഗ്

മണിപ്പൂരിലെ അക്രമ സംഭവങ്ങളിൽ കോൺഗ്രസിനെ പഴിചാരി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. വടക്കുകിഴക്കൻ സംസ്ഥാനത്തെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം കോൺഗ്രസാണ്. സംസ്ഥാനത്ത് സമാധാന അന്തരീക്ഷം തിരിച്ചെത്തിയിട്ടുണ്ടെന്നും ലഡാക്കിലുള്ള രാഹുൽ ഗന്ധി അവിടെയുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിച്ചാൽ മതിയെന്നും ബിരേൻ സിംഗ്.

മണിപ്പൂർ അക്രമത്തെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി ബിരേൻ സിംഗ്. ലഡാക്കിലുള്ള രാഹുൽ ഗന്ധി അവിടെയുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിച്ചാൽ മതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പാർലമെന്റിൽ നടത്തിയ പ്രസ്താവനകൾക്ക് ശേഷം മണിപ്പൂരിൽ സമാധാനം തിരിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ലഡാക്കിലുള്ള രാഹുൽ ഗാന്ധി എന്തിനാണ് മണിപ്പൂരിനെക്കുറിച്ച് ചിന്തിക്കുന്നത്? ലഡാക്കിലാണെങ്കിൽ ലഡാക്കിനെക്കുറിച്ച് സംസാരിക്കണം. മണിപ്പൂരിൽ ഇന്ന് നടക്കുന്നതെല്ലാം കോൺഗ്രസ് സൃഷ്ടിച്ചതാണ്. മനുഷ്യരുടെ ജീവനുമേൽ രാഷ്ട്രീയം പാടില്ല’- ബിരേൻ സിംഗ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *