മണിപ്പൂർ കലാപം: ബിരേൻ സിംഗ് പ്രധാനമന്ത്രിയെയും അമിത് ഷായെയും കാണുമെന്ന് റിപ്പോർട്ട്
മണിപ്പൂർ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഡൽഹിയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും സന്ദർശിച്ച് വടക്കുകിഴക്കൻ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിവരിക്കും. ബിരേൻ സിംഗിനൊപ്പം നാല് കാബിനറ്റ് മന്ത്രിമാരും ഡൽഹിയിൽ എത്തുന്നുണ്ട്.
തീവ്രവാദ സംഘടനകളുമായി തുടരുന്ന ‘സസ്‌പെൻഷൻ ഓഫ് ഓപ്പറേഷൻ (എസ്ഒഒ)’ വിഷയവും ചർച്ചയാകാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ടി.ബിശ്വജിത്ത്, വൈ.ഖേംചന്ദ്, കെ.ഗോവിന്ദ്ദാസ്, ടി.പ്രശാന്ത് എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷ എ.ശാരദാദേവിയും സിംഗിനൊപ്പം ഡൽഹിയിലേക്ക് പോയതായി വൃത്തങ്ങൾ അറിയിച്ചു.