സെപ്റ്റംബർ അഞ്ചിന് മുമ്പ് സ്‌കൂൾ അധ്യാപകരുടെ വാക്‌സിനേഷൻ പൂർത്തിയാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
സ്‌കൂൾ അധ്യാപകർക്കുള്ള വാക്‌സിനേഷൻ സെപ്റ്റംബർ അഞ്ചിനകം പൂർത്തിയാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ നിർദേശം. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി ഈ മാസം രണ്ട് കോടി ഡോസ് വാക്‌സിൻ അധികമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു
നിലവിൽ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്ന പ്രതിമാസ ഡോസിന് പുറമെയാണ് ഇത്. വാക്‌സിനേഷനിൽ അധ്യാപകർക്ക് മുൻഗണന നൽകണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. സെപ്റ്റംബർ അഞ്ചിനാണ് ദേശീയ അധ്യാപക ദിനം. ഇതിന് മുമ്പായി വാക്‌സിനേഷൻ പൂർത്തിയാക്കാനാണ് നിർദേശം.