കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു
കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. ശിവകുമാറിനെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ വെള്ളപ്പൊക്ക ദുരിതാശ്വാത പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ശിവകുമാർ. ഇതിനിടെയാണ് കൊവിഡ് ബാധിച്ചതെന്ന് കരുതുന്നു
താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് ശിവകുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പക്കും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും ആശുപത്രി വിട്ടു. അഞ്ച് മന്ത്രിമാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.