കേന്ദ്ര സഹമന്ത്രി കൈലാഷ് ചൗധരിക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേന്ദ്രസഹമന്ത്രി കൈലാഷ് ചൗധരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രോഗവിവരം പുറത്തുവിട്ടത്. ജോധ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ് മന്ത്രി.
പനി, ശ്വസതടസ്സം എന്നിവയെ തുടർന്നാണ് പരിശോധന നടത്തിയതെന്നും പോസിറ്റീവ് ആകുകയായിരുന്നുവെന്നും കേന്ദ്രമന്ത്രി അറിയിച്ചു. താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.