മുഖ്യമന്ത്രിക്ക് പിന്നാലെ മധ്യപ്രദേശിലെ ജലവിഭവ മന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചു
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പിന്നാലെ മധ്യപ്രദേശിൽ ജലവിഭവ മന്ത്രി തുളസി സിലാവത്തിനും കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ ഭാര്യക്കും രോഗബാധയുണ്ട്. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് മന്ത്രി അറിയിച്ചു
മധ്യപ്രദേശിൽ ഇത് മൂന്നാമത്തെ മന്ത്രിക്കാണ് കൊവിഡ് ബാധിക്കുന്നത്. നേരത്തെ മന്ത്രി അരവിന്ദ് ഭർതിയക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മൂന്ന് മാസം മുമ്പ് വരെ എഐസിസി ജനറൽ സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.