‘മണിപ്പൂരിനെക്കുറിച്ച് സംസാരിക്കാൻ തയ്യാർ, സർക്കാരിന് ഭയമില്ല’: അമിത് ഷാ ലോക്‌സഭയിൽ
മണിപ്പൂർ അക്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സഭയിൽ സംസാരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാക്കളെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്ത്രീകളുടെയും ദളിതരുടെയും ക്ഷേമത്തിൽ താൽപര്യമില്ലാത്തവരാണ് ഇപ്പോൾ പ്രതിഷേധിക്കുന്നതെന്നാണ് വിമർശനം. സർക്കാരിന് ഭയമില്ലെന്നും മണിപ്പൂർ വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്നും അമിത് ഷാ ലോക്‌സഭയിൽ പറഞ്ഞു.
മണിപ്പൂരിനെക്കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാണെന്ന് ഇരുസഭകളിലെയും (ലോക്‌സഭയും രാജ്യസഭയും) പ്രതിപക്ഷ നേതാവിന് കത്തെഴുതിയിട്ടുണ്ടെന്നും അമിത് ഷാ. മണിപ്പൂർ പോലെയുള്ള സെൻസിറ്റീവ് വിഷയത്തിൽ ചർച്ചയ്ക്ക് ഉചിതമായ അന്തരീക്ഷം പ്രതിപക്ഷം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.