വോട്ടർ പട്ടികയും ആധാറും ബന്ധിപ്പിക്കാനുള്ള ബില്ല് ലോക്‌സഭയിൽ പാസാക്കി
വോട്ടർ പട്ടികയും ആധാറും ബന്ധിപ്പിക്കാനുള്ള ബില്ല് ലോക്‌സഭയിൽ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശബ്ദവോട്ടോടെയാണ് തെരഞ്ഞെടുപ്പ് ഭേദഗതി ബില്ല് പാസാക്കിയത്. സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം കേന്ദ്രം തള്ളുകയായിരുന്നു. ഇനി രാജ്യസഭ കൂടി പാസാക്കി രാഷ്ട്രപതി ഒപ്പിട്ടാൽ ബില്ല് നിയമമാകും
വോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി സ്പീക്കർ ബില്ല് അവതരിപ്പിക്കാൻ അനുമതി നൽകി. ബില്ല് മൗലികാവകാശ ലംഘനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ബില്ലിലെ ഒരു വ്യവസ്ഥയിലും ചർച്ചയോ വോട്ടെടുപ്പോ സഭയിൽ നടന്നില്ല
കള്ളവോട്ട് തടയാനാണ് വ്യവസ്ഥ കൊണ്ടുവരുന്നതെന്ന് മന്ത്രി കിരൺ റിജിജു പറഞ്ഞു. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഒരു വർഷം ഒന്നിലധികം അവസരം നൽകുമെന്നതാണ് പരിഷ്‌കാരങ്ങളിലെ മറ്റൊരു ശ്രദ്ധേയമായ ഭാഗം.