Sunday, January 5, 2025
National

നീലഗിരി ജില്ലയിൽ ഇന്നലെ 34 പേർക്ക് കൊവിഡ് സ്ഥിതികരിച്ചു; കുന്നൂർ നഗരസഭയിലെ ജീവനക്കാരിക്കും കോവിഡ്

ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ ഇന്നലെ 34 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം 621 ആയി .ഇവരിൽ 422 രോഗ മുക്തരായി . രോഗം ബാധിച്ചവർ കുന്നൂർ, ഊട്ടി, ഓരനള്ളി പ്രദേശങ്ങളിൽ ഉള്ളവരാണ് .

ഈ പ്രദേശങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് .കുന്നൂർ നഗരസഭ ജീവനക്കാർക്ക് കൊവിഡ് സ്വീകരിച്ചതോടെ നഗരസഭ ഓഫീസും പ്രദേശത്തെ മാർക്കറ്റും അടച്ചു .ഈ പ്രദേശങ്ങൾ ആരോഗ്യവകുപ്പ് അണുവിമുക്തമാക്കി. പാട്ടവയൽ ചെക്ക്പോസ്റ്റിൽ ആരോഗ്യപ്രവർത്തകന് കൊ വിഡ് സ്ഥിതികരിച്ചതോടെ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 12 പോലീസുകാരെയും രണ്ട് വില്ലേജ് ഓഫീസർമാരെയും കോൻ്റെയിനിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *