ഗൂഡല്ലൂർ പോലീസ് സറ്റേഷനിൽ കൊവിഡ് സ്ഥിതീകരിച്ച വനിത പോലീസിന് നെഗറ്റീവായി
ഗൂഡല്ലൂർ: ആദ്യഘട്ടത്തിൽ കോവിഡ് പോസിറ്റീവായ ഗൂഡല്ലൂർ പോലീസ് സ്റ്റേഷനിലെ വനിതാ പോലീസിന് രണ്ടാംഘട്ട പരിശോധനയിൽ നെഗറ്റീവായി . ഒരാഴ്ച മുമ്പാണ് വനിതാപോലീസിന് കൊവിഡ് ലക്ഷണങ്ങൾ കാണിച്ചത് . തുടർന്ന് കോവിഡ് സെൻ്റെറിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് കൊവിഡ് സ്ഥിതീകരിച്ചിരുന്നു.വനിതാ പോലീസിന് കൊവിഡ് സ്ഥിതീകരിച്ചതോടെ ഗൂഡല്ലൂർ പോലീസ് സ്റ്റേഷനിലെ ചില പോലീസുകാർ നിരീക്ഷണത്തിലായിരുന്നു. വനിതാ പോലീസ് കൊവിഡ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലേക്ക് പോയിരുന്നു. ഇവിടെ നിന്നാണ് രോഗബാധയേറ്റത്.