മുംബൈ ബാർജ് അപകടം: 86 മൃതദേഹങ്ങളും കണ്ടെത്തി; മരിച്ച മലയാളികളുടെ എണ്ണം എട്ടായി
മുംബൈ തീരത്ത് മുങ്ങിയ ബാർജിലെയും ടഗ് ബോട്ടിലെയും മുഴുവൻ മൃതദേഹങ്ങളും കണ്ടെത്തി. ഇതോടെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചതായി നാവികസേന അറിയിച്ചു. ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞതോടെ അപകടത്തിൽ ആകെ മരിച്ച മലയാളികളുടെ എണ്ണം എട്ടായി
86 മൃതദേങ്ങളിൽ പലതും ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. അടൂർ പഴകുളം സ്വദേശി വിവേക് സുരേന്ദ്രന്റെ മൃതദേഹമാണ് തിങ്കളാഴ്ച തിരിച്ചറിഞ്ഞത്. അപകടത്തിൽപ്പെട്ട ബാർജിൽ 262 ജീവനക്കാരും ടഗിൽ 13 ജീവനക്കാരുമാണുണ്ടായിരുന്നത്. ഇരുപതിലേറെ മലയാളികളെ രക്ഷപ്പെടുത്തിയിരുന്നു. ആകെ 188 പേരെയാണ് നാവിക സേന രക്ഷപ്പെടുത്തിയത്.