Thursday, October 17, 2024
National

കൊവിഡ് വാക്‌സിന്റെ നികുതി ഒഴിവാക്കണമെന്ന ആവശ്യം; ജി എസ് ടി കൗൺസിൽ തീരുമാനം വെള്ളിയാഴ്ച

 

കൊവിഡ് വാക്‌സിന്റെ നികുതി പൂർണമായും ഒഴിവാക്കണമെന്ന ആവശ്യത്തിൽ ജി എസ് ടി കൗൺസിൽ വെള്ളിയാഴ്ച തീരുമാനമെടുക്കും. കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ നികുതിയിലും ഇളവ് വരുത്തിയേക്കും. അഞ്ച് ശതമാനമാണ് കൊവിഡ് വാക്‌സിന് ഏർപ്പെടുത്തിയ നികുതി. ഇത് പൂർണമായും ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടിരുന്നു

നികുതി നിരക്ക് 0.1 ശതമാനമായി കുറയ്ക്കണമെന്ന നിർദേശവും ധനകാര്യമന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. വെള്ളിയാഴ്ച ചേരുന്ന കൗൺസിൽ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. സ്വന്തമായി വാക്‌സിൻ വാങ്ങേണ്ടി വരുന്നത് സംസ്ഥാനങ്ങൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.

Leave a Reply

Your email address will not be published.