മലപ്പുറത്ത് ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയാൽ നിയമ നടപടിക്കൊപ്പം കൊവിഡ് പരിശോധനയും
മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയാൽ നിയമനടപടിക്കൊപ്പം കോവിഡ് പരിശോധനയും നടത്തും. പരിശോധനയിൽ രോഗബാധ കണ്ടെത്തിയാൽ ഇവരെ സർക്കാർ ക്വാറന്റീൻ സെന്ററിലേക്ക് മാറ്റും.
പത്തിൽ കൂടുതൽ അംഗങ്ങളുള്ള കുടുംബങ്ങളിലുള്ളവർക്ക് കോവിഡ് ബാധിച്ചാൽ ഇനി വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ സമ്മതിക്കില്ല. ഇത്തരക്കാരെ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ്് സെന്ററുകളിലേക്ക് മാറ്റും.നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടിന് മുന്നിൽ സ്റ്റിക്കർ പതിപ്പിക്കുമെന്നും മാർഗനിർദേശത്തിൽ പറയുന്നു.