കൊവിഡ് വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണം സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർത്തിവെച്ചു
ഓക്‌സ്‌ഫോർഡ് സർവകലാശാല വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് വാക്‌സിന്റെ ഇന്ത്യയിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർത്തിവെച്ചു. ഡിസിജിഐയുടെ കൂടുതൽ നിർദേശങ്ങൾ ലഭിക്കുന്നതുവരെ വാക്‌സിൻ പരീക്ഷണങ്ങൾ നിർത്തിവെക്കുകയാണെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു
വാക്‌സിൻ കുത്തിവെച്ച സന്നദ്ധ പ്രവർത്തകരിലൊരാൾക്ക് അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടർന്നാണ് ഓക്‌സ്‌ഫോർഡ് പരീക്ഷണം നിർത്തിയത്. ഓക്‌സ്‌ഫോർഡ് വാക്‌സിൻ പരീക്ഷണം നിർത്തിവെച്ചത് അറിയിക്കാത്തതിന് സിറത്തിന് ഡിസിജിഐ നോട്ടീസ് നൽകിയിരുന്നു.
രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതുവരെ നേരത്തെ അനുമതി നേടിയ പരീക്ഷണത്തിന്റെ രണ്ടും മൂന്നൂം ഘട്ടങ്ങൾ എന്ത് കൊണ്ട് നിർത്തുന്നില്ലെന്നായിരുന്നു നോട്ടീസിൽ ഉന്നയിച്ചചോദ്യം. തുടർന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് പരീക്ഷണം നിർത്തിവെച്ചത്. ഇന്ത്യയിലെ 17 നഗരങ്ങളിലാണ് സിറം ക്ലിനിക്കൽ ട്രയൽ നടത്തുന്നത്.