ഒമിക്രോൺ; പ്രതിരോധിക്കാൻ പ്രാദേശിക നിയന്ത്രണങ്ങളാവാമെന്ന് കേന്ദ്രം
രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ, ഉത്സവ സീസണിന് മുന്നോടിയായി പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം. കോവിഡ് വ്യാപനം കൂടുതലായ പ്രദേശങ്ങള്‍ കണ്ടെയിൻമെന്റ്, ബഫര്‍ സോണുകളായി പ്രഖ്യാപിക്കാമെന്നും ആവശ്യമെങ്കില്‍ രാത്രി കര്‍ഫ്യൂ ഏർപ്പെടുത്താമെന്നും കേന്ദ്രം അറിയിച്ചു.
ആഘോഷദിനങ്ങളോട് അനുബന്ധിച്ചുള്ള ഒത്തുചേരലുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തുക, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക, രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ നിന്നും സാമ്പിളുകൾ ജനിതക ശ്രേണീകരണ പരിശോധനക്ക് അയക്കുക തുടങ്ങിയ മാർഗനിർദേശങ്ങളും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് വ്യാഴാഴ്ച അവലോകന യോഗം ചേർന്നത്.