Thursday, April 10, 2025
National

ഒരാളുടെ സമ്പര്‍ക്കപ്പട്ടികയിലെ 25 പേര്‍ ക്വാറന്റൈനിൽ കഴിയണം; നിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി

 

തിരുവനന്തപുരം: സംസ്​ഥാനത്തെ കോവിഡ് നിയന്ത്രിക്കാന്‍ നിര്‍ദേശങ്ങളുമായി സംസ്​ഥാന ചീഫ്​ സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ കത്ത്. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ അയല്‍ സംസ്ഥാനങ്ങളിലടക്കം രോഗം പടരുമെന്ന് കത്തില്‍ പറയുന്നു.

കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദേശങ്ങള്‍ :-

ഒരു പോസിറ്റീവ്​ കേസില്‍ സമ്പര്‍ക്കപ്പട്ടികയിലെ 20-25 പേരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കണം

വ്യാപനം കൂടുതലുള്ള ക്ലസ്റ്ററുകളില്‍ പ്ര​ത്യേക ശ്രദ്ധ വേണം

കണ്ടെയ്​ന്‍മെന്‍റ്​ മേഖലയില്‍ ടാര്‍ജറ്റ്​ ടെസ്റ്റിങ്​ വേണം

കണ്ടെയ്​ന്‍മെന്‍റ്​ സോണുകള്‍ തിരിക്കേണ്ടത്​ കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണം

രണ്ടാം ഡോസ്​ വാക്​സിനേഷന്‍ സമയബന്ധിതമായി നടപ്പാക്കണം

വാക്​സിനേഷന്‍ എടുത്തവരില്‍ കോവിഡ്​ വന്നത്​ സംബന്ധിച്ച്‌​ പഠനം നടത്തണം

2021 ജൂലൈ 19 മുതല്‍ കേരളത്തില്‍ രോഗം വര്‍‌ധിക്കുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജൂലൈയില്‍ ശരാശരി 13,500 കേസായിരുന്നെങ്കില്‍ ആഗസ്റ്റില്‍ 19,500 കേസ് ആയി. രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയും കേരളത്തിലാണ്.

കേരളത്തിലെ 14 ജില്ലകളിലും രോഗ സ്ഥിരീകരണ നിരക്ക് (ടി.പി.ആര്‍) കൂടുതലാണ്. തൃശൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ 10 ലക്ഷം പേരില്‍ നാലായിരത്തിലധികം പേര്‍ പോസിറ്റീവാണെന്നും കത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *