Sunday, January 5, 2025
National

അജയ് ദേവ്ഗണിന്റെ സഹോദരനും സംവിധായകനുമായ അനിൽ ദേവ്ഗൺ അന്തരിച്ചു

ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ സഹോദരനും സംവിധായകനുമായ അനിൽ ദേവ്ഗൺ അന്തരിച്ചു. അജയ് ദേവ്ഗൺ തന്നെയാണ് ട്വിറ്റർ വഴി ഇളയ സഹോദരന്റെ മരണവാർത്ത അറിയിച്ചത്. മരണകാരണം വ്യക്തമാക്കിയിട്ടില്ല

 

എന്റെ സഹോദരനെ നഷ്ടമായി. അവന്റെ വിയോഗം ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയം തകർത്തു. ആത്മാവിന് വേണ്ടി പ്രാർഥിക്കുന്നു. കൊവിഡ് കാലമായതിനാൽ പ്രാർഥന യോഗം ഉണ്ടായിരിക്കുന്നതല്ല എന്നും അജയ് ദേവ്ഗൺ ട്വീറ്റ് ചെയ്തു

 

രാജു ചാച്ച, സൺ ഓഫ് സർദാർ, ബ്ലാക്ക് മെയിൽ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് അനിൽ ദേവ്ഗൺ. നിരവധി ചിത്രങ്ങളിൽ സഹ സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *