Monday, January 6, 2025
National

ഒന്നര വർഷം മുൻപ് മരിച്ചയാളുടെ മൃതദേഹം സൂക്ഷിച്ചുവച്ച് വീട്ടുകാർ; ആൾ ജീവനോടെയുണ്ടെന്ന് വാദം

ഒന്നര വർഷം മുൻപ് മരിച്ചയാളുടെ മൃതദേഹം സൂക്ഷിച്ചുവച്ച് വീട്ടുകാർ. ആൾ കോമയിലാണെന്നും മരിച്ചിട്ടില്ലെന്നും വാദിച്ചാണ് ഇവർ മൃതദേഹം സൂക്ഷിച്ചുവച്ചിരിക്കുന്നത്. മൃതദേഹം മമ്മിഫൈ ചെയ്ത് തുണി കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു. ഉത്തർ പ്രദേശിലെ കാൺപൂരിലാണ് സംഭവം. വിവരമറിഞ്ഞ് ആരോഗ്യ വകുപ്പെത്തി മൃതദേഹം പരിശോധനയ്ക്കയച്ചു. പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയും മൃതദേഹം സംസ്കരിക്കാൻ ബന്ധുക്കൾ സമ്മതിക്കുകയും ചെയ്തു.

റോഷൻ നഗറിലെ താമസക്കാരനായ വിംലേഷ് ഇൻകം ടാക്സ് ഉദ്യോഗസ്ഥനായിരുന്നു. 2021 ഏപ്രിലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിംലേഷ് ഏറെ വൈകാതെ മരണപ്പെട്ടു. മൃതദേഹം സംസ്കരിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തവെ വിംലേഷ് ജീവിതത്തിലേക്ക് തിരികെവന്നു എന്ന് ബന്ധുക്കൾ പറയുന്നു. തുടർന്ന് തുണിയിൽ പൊതിഞ്ഞ നിലയിൽ ഇയാളുടെ മൃതദേഹം കട്ടിലിൽ കിടത്തിയിരിക്കുകയായിരുന്നു. അടുത്തിടെ, വിഷയത്തിൽ അന്വേഷണം വേണമെന്ന് കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ആരോ കത്തയച്ചതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തിയത്. എന്നാൽ, വിംലേഷ് മരിച്ചിട്ടില്ലെന്ന് ബന്ധുക്കൾ ഉറപ്പിച്ചുപറഞ്ഞു. മരിച്ചെന്ന് കരുതി വീട്ടിലെത്തിക്കുമ്പോൾ ഇയാൾക്ക് ഹൃദയമിടിപ്പും പൾസും ഉണ്ടായിരുന്നു എന്ന് വിംലേഷിൻ്റെ പിതാവ് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *