കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
വീട്ടില്‍ വെച്ച് പെട്ടെന്ന് തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ഡല്‍ഹി യശോദ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്‍റെ പ്രധാന മുഖമായിരുന്നു രാജീവ് ത്യാഗി. മരിക്കുന്നതിന് ഒരുമണിക്കൂര്‍ മുന്‍പ് വരെ അദ്ദേഹം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
“ആജ് തകിലെ 5 മണി മുതല്‍ 6 മണിവരെയുള്ള ദംഗല്‍ എന്ന പരിപാടിയില്‍ അദ്ദേഹം ഉണ്ടായിരുന്നു. 7 മണിയ്ക്ക് അദ്ദേഹം മരണപ്പെട്ടിരിക്കുന്നു. ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണിത്”, രജ്ദീപ് സര്‍ദേശായി ട്വീറ്റ് ചെയ്തു.
രാജീവ് ത്യാഗിയുടെ മരണത്തില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂര്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.