മൂന്നര പതിറ്റാണ്ട് യുഡിഎഫ് ഭരിച്ചിട്ടും പൂർത്തിയാക്കാൻ കഴിയാതിരുന്ന രാജീവ് ഗാന്ധി മിനി ബൈപ്പാസ് എൽഡിഎഫ് ഭരണ സമിതി പൂർത്തിയാക്കിയതിൻ്റെ ജാള്യത മറച്ച് വെക്കാനാണ് ഉദ്ഘാടന ചടങ്ങിൽ നിന്ന് യു ഡി എഫ് വിട്ട് നിന്നതെന്ന് നഗരസഭ ചെയർമാൻ ടി എൽ സാബു പറഞ്ഞു
മൂന്നര പതിറ്റാണ്ട് യുഡിഎഫ് ഭരിച്ചിട്ടും പൂർത്തിയാക്കാൻ കഴിയാതിരുന്ന രാജീവ് ഗാന്ധി മിനി ബൈപ്പാസ് എൽഡിഎഫ് ഭരണ സമിതി പൂർത്തിയാക്കിയതിൻ്റെ ജാള്യത മറച്ച് വെക്കാനാണ് ഉദ്ഘാടന ചടങ്ങിൽ നിന്ന് യു ഡി എഫ് വിട്ട് നിന്നതെന്ന് നഗരസഭ ചെയർമാൻ ടി എൽ സാബു പറഞ്ഞു.
രാജീവ് ഗാന്ധിയുടെ നാമധേയത്തിലുള്ള ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ്
വിട്ടുനിന്നത് അദ്ദേഹത്തോടുള്ള അവഹേളനമാണ്. നഗരസഭ ഭരണ സമിതി നടപ്പിലാക്കിയ എല്ലാ വികസന പദ്ധതികൾക്കും
തുരങ്കം വെക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത് .ഇത്തരം ബഹിഷ്കരണ ങൾ മുഖവിലക്കെടുക്കില്ലെന്നും ജനങ്ങളുടെ പങ്കാളിത്തത്തോടെ നഗരസഭയിലെ വികസനപദ്ധതികൾ പൂർത്തിയാക്കുമെന്നും നഗരസഭാ ചെയർമാൻ പറഞ്ഞു