Monday, January 6, 2025
National

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് എഎപി സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കണം’; നിലപാട് കടുപ്പിച്ച് ആം ആദ്മി പാര്‍ട്ടി

ലോകസഭാ തെരഞ്ഞെടുപ്പ് വിഷയത്തില്‍ നിലപാട് കര്‍ശനമാക്കി ആം ആദ്മി പാര്‍ട്ടി. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആം ആദ്മി സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കണമെന്ന നിലപാട് ആം ആദ്മി പാര്‍ട്ടി ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിയ്ക്കുന്നത് ഒഴിവാക്കണമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യം. മുംബൈയില്‍ നടക്കുന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ പങ്കെടുക്കുമെന്നും ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ഏഴ് സീറ്റുകളില്‍ മത്സരത്തിന് തയാറെടുക്കാന്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് യൂണിറ്റിനോട് ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് നേതാവ് പറഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസ് എഎപി വാക്‌പോര് മുറുകിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കെജ്രിവാള്‍ മുംബൈ യോഗത്തില്‍ പങ്കെടുക്കുമോയെന്ന സംശയം അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നതിനിടെയാണ് കെജ്രിവാള്‍ മുംബൈ യോഗത്തില്‍ പങ്കെടുക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചത്.

ഛത്തീസ്ഗഡിലെയും മധ്യപ്രദേശിലെയും തെരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ അരവിന്ദ് കെജ്രിവാള്‍ ബിജെപിയെയും കോണ്‍ഗ്രസിനേയും ഒരുപോലെ വിമര്‍ശിച്ചതും എഎപി കോണ്‍ഗ്രസിനൊപ്പം ഇന്ത്യ സഖ്യത്തില്‍ നില്‍ക്കുമോ എന്ന സംശയത്തിന് ഇടം നല്‍കിയിരുന്നു. ജൂലൈ 17,18 തീയതികളില്‍ ബംഗളൂരുവില്‍ നടന്ന പ്രതിപക്ഷഐക്യനിരയുടെ രണ്ടാമത്തെ യോഗത്തില്‍ എഎപി സാന്നിധ്യമറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *